പത്തനംതിട്ട: ശബരിമലസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഈവര്‍ഷം മുതല്‍ ക്യൂകോംപ്ലക്‌സുകള്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ തീരുമാനം. രണ്ട് വര്‍ഷം മുന്‍പ് നിര്‍മ്മാണം പൂര്‍ത്തിയായ മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ക്യൂകോപ്ലക്‌സുകളില്‍ ആറായിരം പേരെ ഉള്‍കൊള്ളാന്‍ കഴിയും.

രണ്ട് വര്‍ഷം മുന്‍പാണ് മരംക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ആറ് ക്യൂകോംപ്ലക്‌സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഒരോകോംപ്ലക്‌സിലും മൂന്ന്ഹാളുകള്‍ വീതം ഉണ്ട്. ഒപ്പം കുടിവെള്ളം ശൗചാലയങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുകോപ്ലക്‌സിന് ഉള്ളില്‍ അറുനൂറ് പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയും.

ക്യൂകോപ്ലക്‌സുകള്‍ കൃത്യമായി ഉപയോഗിക്കുകയാണങ്കില്‍ പമ്പയില്‍ തീര്‍ത്ഥാടകരെ തടയുന്നതിന്റെ ആവശ്യം വരില്ല. ഒപ്പം വലിയ
തിരക്കില്ലാതെ ദര്‍ശനം നടത്താനും കഴിയും. പൊലീസും ദേവസ്വം ബോര്‍ഡ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ക്യൂകോപ്ലക്‌സുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

അശാസ്ത്രിയം എന്ന് കാണിച്ചാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ക്യൂകോപ്ലക്‌സുകളില്‍ തീര്‍ത്ഥാടകരെ കയറ്റാന്‍ പൊലീസ് തയ്യാറാകാതിരുന്നത്. ചെറിയ അറ്റകുറ്റപണികള്‍ നടത്തിയശേഷമാണ് ക്യൂകോപ്ലക്‌സുകള്‍ ഉപയോഗിക്കാന്‍ വീണ്ടും തയ്യാറാക്കിയിരിക്കുന്നത്. ഒന്‍പത് കോടിരൂപ ചെലവിട്ടാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കോപ്ലക്‌സുകള്‍ നിര്‍മ്മിച്ചത്.