സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. തുലാമാസ പൂജയ്ക്കായി നടതുറന്ന ഈ മാസം 17, 18, 19 തീയതികളിലെ വരുമാനമാണിത്. കഴിഞ്ഞ മാസത്തേക്കാല്‍ 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.  

ശബരിമല: സ്ത്രീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ ശബരിമലയില്‍ നട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. തുലാമാസ പൂജയ്ക്കായി നടതുറന്ന ഈ മാസം 17, 18, 19 തീയതികളിലെ വരുമാനമാണിത്. കഴിഞ്ഞ മാസത്തേക്കാല്‍ 31,009 രൂപ കൂടുതലാണ് ഇക്കുറി ലഭിച്ചതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു.

കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ നടവരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയത്തിന് ശേഷമുള്ള കന്നിമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ സന്നിധാനത്തെത്തിയവരുടെ എണ്ണവും തീരെ കുറവായിരുന്നു.