സന്നിധാനം: വൃശ്ചികപുലരിയില്‍ ശബരിമലസന്നിധാനത്ത് ഭക്തജനതിരക്ക്. ഈ തീർത്ഥാടനകാലത്തെ പൂജകള്‍ക്ക് ഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങിയത്. സന്നിധാനത്ത് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിടുണ്ട്.
പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരാഹോണചടങ്ങുകള്‍ക്ക് ശേഷം രാത്രി പത്ത് മണിക്ക് രാത്രി പത്ത് മണിച്ച് ഹരിവരാസനം ചൊല്ലിനട അടച്ചു. തൊട്ട് പിന്നാലെ പഴയ മേല്‍ശാന്തിമാർ പടി ഇറങ്ങി. ഇന്ന് രാവിലെ മൂന്ന്മണിക്കാണ് നിർമ്മാല്യദർശനത്തിനായി നട തുറന്നത്. കിഴക്കേമണ്ഡപത്തില്‍ നടന്ന
ഗണപതിഹോമത്തോടെ ശബരിമല സന്നിധാനത്തെ പൂജകളും തുടങ്ങി. നടതുറന്ന് രാവിലെ മൂന്നര മണിയോടെ ഈ തീർത്ഥാടനകാലത്തെ നെയ്യഭിഷേകവും തുടങ്ങി.
നിർമ്മാല്യ ദർശനത്തിന് നല്ല തിരക്കാണ് ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ടത്. തിരക്ക് കണക്കിലെടുത്ത് വരും ദിവസങ്ങളില്‍ നിർമ്മാല്യദർശനത്തിന് രാവിലെ മൂന്ന് മണിക്ക് നടതുറക്കും രാത്രി പതിനൊന്ന് മണിക്ക് ഹരിവരാസനം ചെല്ലി നടഅടക്കും. ശരിമലസന്നിധാനത്തെ സുരക്ഷ ക്രമികരണങ്ങളും ശക്തമാക്കിയിടുണ്ട്.
ആയിരത്തിലധികെ പോലിസ്കാരാണ് തീർത്ഥാടകരെ സഹായിക്കാനും സുരക്ഷക്കുമായി ശബരിലസന്നിധാനത്ത് ഉള്ലത്. ദ്രുതകർമ്മസേനഅംഗങ്ങളും അന്യസംസ്ഥാന പോലീസും സന്നിധാനത്തും പമ്പയിലുമായി സേവനം അനിഷ്ഠിക്കുന്നുണ്ട്. നിലക്കലിലും പമ്പയിലും സുരക്ഷശക്തമാക്കിയിടുണ്ട്.'
