ശബരിമല: ശബരിമല ക്ഷേത്രത്തിന്‍റെ പേര് മാറ്റാൻ കഴിഞ്ഞ ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കാൻ നീക്കം. നാളെ ചേരുന്ന ദേവസ്വംബോർഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോർഡിന്‍റെ കാലത്താണ് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്നുമാറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്.