ശബരിമല: യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 4, Dec 2018, 6:38 AM IST
sabarimala udf in strike
Highlights

ശബരിമല പ്രശ്നത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫസർ എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്. 

 

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നിയമസഭ കവാടത്തിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊഫസർ എൻ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.

സത്യാഗ്രഹം ഇരിക്കുന്ന എംഎൽഎമാരെ ഇന്നലെ രാത്രി സ്പീക്കർ സന്ദർശിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഏ‌ർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിയമസഭയിൽ ഇന്നും യുഡിഎഫ് ശബരിമലപ്രശ്നം ഉന്നയിക്കാനാണ് സാധ്യത. ശബരിമല വിഷയത്തിൽ കഴിഞ്ഞ നാല് ദിവസവും തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു.

loader