തിരുവനന്തപുരം:ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലവിലെ നിയമം പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാർ. ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും നിലവിലെ നിയമം ലംഘിച്ച് ആരെങ്കിലും കടന്നുകൂടാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും എ. പത്മകുമാർ വ്യക്തമാക്കി.
സ്ത്രി പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോള്‍ വേണ്ടെന്നാണ് പുതിയ ദേവസ്വം ബോർഡിന്‍റെ നിലപാട്. സുപ്രികോടതി ഭരണഘടനാ ബെഞ്ചിന്‍റെ തിരുമാനം വരെ കാത്തിരിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ ഇപ്പോഴത്തെ തീരുമാനം. ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച ആന്ധ്രാപ്രദേശ് സ്വദേശിയായ 31 കാരിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടികൂടി മടക്കി അയച്ചത്.
