തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണമെന്നാണ് പാരമ്പര്യമെങ്കിലും അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും വ്രതം എടുക്കുന്നില്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തെളിയുന്നതെന്ന് സുരേന്ദ്രന്‍ പറയുന്നു. 

മണ്ഡല മകരവിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെങ്കില്‍ എല്ലാ ദിവസവും ദര്‍ശനം അനുവദിക്കുന്നതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ഫേസ്ബുക്കിലാണ് സുരേന്ദ്രന്‍റെ അഭിപ്രായപ്രകടനം.