മുഖ്യമന്ത്രിയായ വസുന്ധര സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും അഴിമതി ഭരണത്തിന് ഇതോടെ അന്ത്യമാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ജയ്പൂര്‍:കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ രാജസ്ഥാനിൽ അധികാരത്തിലെത്തുമെന്ന് പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റ്. രാജസ്ഥാനിൽ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മല്‍സരം. മൂന്നാം മുന്നണിയും ബിഎസ്പിയും ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കില്ല. ബിജെപി ഭരണത്തിൽ അസംതൃപ്തരായവരെല്ലാം കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും സച്ചിൻ പൈലറ്റ് ജയ്പൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയായ വസുന്ധര സര്‍ക്കാരിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്നും അഴിമതി ഭരണത്തിന് ഇതോടെ അന്ത്യമാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.കോണ്‍ഗ്രസിന് ജനങ്ങളുടെ ആശീര്‍വാദമുണ്ടാകുമെന്ന് ഉറപ്പാണ്. ബൂത്ത് കമ്മിറ്റികളാണ് പാര്‍ട്ടിയുടെ ശക്തിയെന്നും സച്ചിന്‍.