സഹകരണ ബാങ്കിൽ കള്ളപ്പണം ഉണ്ടെന്ന ബിജെപി സംസ്ഥാന നിലപാടിനെ തള്ളി ആർഎസ്എസ്സിന്‍റെ സഹകരണ മേഖലയിലെ സംഘടനയായ സഹകാർ ഭാരതി രംഗത്ത്. കേരളത്തിലെ സഹകരണ സംഘങ്ങളിൽ കള്ളപ്പണം ഇല്ലെന്ന് സഹകാർ ഭാരതി നേതാക്കൾ വ്യക്തമാക്കി.
കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണം ഉണ്ടെന്ന ബിജെപി സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തെ പാടെ തള്ളുകയാണ് സഹകാർ ഭാരതി. ബിജെപിയുടെ നിലപാട് അനുകൂലിക്കാൻ കഴിയില്ല. നോട്ട് അസാധുവാക്കിയ നടപടി അംഗീകരിക്കുന്നുണ്ടെന്നും സഹകരണ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് സംസ്ഥാന സർക്കാരിന്‍റെ തെറ്റായ നയങ്ങളാണന്നും നേതാക്കൾ പറഞ്ഞു.
റിസർവ്വ് ബാങ്ക് ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നൽകാൻ സഹകരണ സ്ഥാപനങ്ങൾ തയ്യാറാകണം. പ്രശ്ന പരിഹാരത്തിന് സഹകരണ രജിസ്ട്രാർ മുൻകൈ എടുക്കണമെന്നും സഹകാർ ഭാരതി ആവശ്യപ്പെടുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാടിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സഹകാർ ഭാരതി നേതാക്കൾ വ്യക്തമാക്കി. 150 ഓളം സഹകരണ സംഘങ്ങളിലാണ് സംസ്ഥാന സഹകാർ ഭാരതിക്ക് സ്വാധീനമുള്ളത്.
സഹകരണ ബാങ്കിലെ കള്ളപ്പണം: ബിജെപി നിലപാട് തള്ളി സഹകാർ ഭാരതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
