രാജ്യത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി സാൽവെ വർക്ക് സീവെയെ എത്യോപ്യൻ പാർലമെന്റിന്റെ അംഗങ്ങൾ തെരഞ്ഞെടുത്തു. എത്യോപ്യയിലെ സമാധാനത്തിനും തുല്യലിംഗനീതിക്കുമാകും തന്‍റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് സാലെ വർക്ക് പറഞ്ഞു.
എത്യോപ്യ: രാജ്യത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി സാൽവെ വർക്ക് സീവെയെ എത്യോപ്യൻ പാർലമെന്റിന്റെ അംഗങ്ങൾ തെരഞ്ഞെടുത്തു. എത്യോപ്യയിലെ സമാധാനത്തിനും തുല്യലിംഗനീതിക്കുമാകും തന്‍റെ പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് സാലെ വർക്ക് പറഞ്ഞു. നമ്മുടെ അമ്മമാര്‍ക്ക് സമാധാനം വേണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സാൽവെ വർക്ക് സീവെ പറഞ്ഞു.
മുന്‍ യുഎന്‍ ഉദ്യോഗസ്ഥയായിരുന്നു സാൽവെ വർക്ക് സീവെ. കൂടാതെ ആഫ്രിക്കൻ യൂണിയനിലെ സെക്രട്ടറി ജനറൽ ഓഫ് സ്പെഷ്യൽ പ്രതിനിധി എന്ന നിലയിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെനഗൽ, മാലി, കേപ്പ് വെർദെ, ഗിനിയ-ബിസ്സാവ്, ഗാംബിയ, ഗിനിയ, ജിബൂത്തി തുടങ്ങിയ ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ ഇവര്‍ അംബാസിഡറായി ജോലി ചെയ്തിട്ടുണ്ട്.
ആഫ്രിക്കയിലെ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ സാൽവെ വർക്ക് സീവെയുടെ സ്ഥാനാരോഹണം പലമാറ്റങ്ങള്‍ക്കും കാരണമാകുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
