ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി  സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയാണ് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയാണ് സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയാണ് സജി ചെറിയാന്‍. കോടിയേരി ബാലകൃഷ്ണനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ഥാനാര്‍ത്ഥിയായാതില്‍ സന്തോഷമെന്ന് സജി ചെറിയാന്‍ പറഞ്ഞു. 

ഡി.വിജയകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെപിസിസിയുടെ നാമനിര്‍ദ്ദേശത്തിന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകാരം നല്‍കി. ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും മേഖലിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമാണ് ഡി.വിജയകുമാര്‍. 65 വയസ്സുള്ള വിജയകുമാര്‍ നിലവിൽ ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്‍റാണ്.