യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. വോട്ടിങ് യന്ത്രങ്ങളില്‍ നിന്നുള്ള വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ 154 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ മുന്നിട്ട് നില്‍ക്കുകയാണ്.

യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇവിടെയും സജി ചെറിയാന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. എന്നാല്‍ ഒരു റൗണ്ട് വോട്ടെണ്ണല്‍ പോലും പൂര്‍ത്തിയായിക്കഴിഞ്ഞില്ല.പാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ചെങ്ങന്നൂര്‍ എവിടേക്കെന്ന് വ്യക്തമാവും.