പാലിയേറ്റീവ് പ്രവർത്തനം  കൂടുതൽ ശക്തിപ്പെടുത്തും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയ‌ാക്കും

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിനെ വിജയിപ്പിച്ചാൽ മൂന്ന് വർഷം കൊണ്ട് ചെങ്ങന്നൂരിൽ ഭവനരഹിതരായ എല്ലാവർക്കും വീട് വെച്ച് നൽകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാൻ. 

പാലിയേറ്റീവ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയ‌ാക്കും. ചെങ്ങന്നൂരിലെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും സജി ചെറിയാൻ പറഞ്ഞു. ബി.ജെ.പിയും കോൺഗ്രസ്സും വർഗ്ഗീയ പ്രചരണം നടത്തുന്നുവെന്നും വർഗ്ഗീയതയുടെ കാര്യത്തിൽ ബി.ജെ.പിയും കോൺഗ്രസ്സും തമ്മിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.