കൊച്ചിയിലെ ക്വട്ടേഷന്‍-ഗുണ്ടാ കേസില്‍ പ്രതിയായ സി.പി.ഐ.എം നേതാവ് സക്കീര്‍ ഹുസൈന്‍ ഇന്ന് കീഴടങ്ങും. അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചിയിലെ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ‍ഡി.വൈ.എസ്.പിക്ക് മുന്നിലാകും ഹാജരാകുക. ഹൈക്കോടതി ഇന്നലെ സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യം നിരസിച്ചിരുന്നു. ഒരാഴ്ചക്കകം അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് കോടതി ഉത്തരവിട്ടത്. ഇതിനുപിന്നാലെ കളമശേരിയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ സക്കീര്‍ ഹുസൈനെ തേടി പൊലീസ് എത്തിയെങ്കിലും ഓഫീസില്‍ കയറി അറസ്റ്റ് ചെയ്യാന്‍ ഉന്നതങ്ങളില്‍ നിന്ന് അനുമതി കിട്ടിയില്ല.