മത്സരിച്ചാല്‍ മാത്രം പോരാ, തോറ്റാല്‍ രാഹുല്‍ ചെയ്യേണ്ട കാര്യവും സാക്ഷി മഹാരാജ് പറഞ്ഞു

ഉന്നാവോ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ ധെെര്യമുണ്ടോയെന്നാണ് സാക്ഷി മഹാരാജ് വെല്ലുവിളിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരിച്ചാല്‍ മാത്രം പോരാ, തോറ്റാല്‍ രാഹുല്‍ ചെയ്യേണ്ട കാര്യവും സാക്ഷി മഹാരാജ് പറഞ്ഞു. രാഹുലിനോട് താന്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും.

മറിച്ച്, രാഹുല്‍ തന്നോട് മത്സരിച്ച് പരാജയപ്പെട്ടാല്‍ ഇന്ത്യ ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് പോകണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. രാഹുല്‍ കഴിഞ്ഞ മാസം നടത്തിയ മാനസസരോവര്‍ യാത്രയെയും സാക്ഷി മഹാരാജ് രൂക്ഷമായി വിമര്‍ശിച്ചു.

തീര്‍ഥാടന യാത്രയ്ക്ക് പാലിക്കേണ്ട ശുദ്ധി പാലിക്കാതെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ യാത്ര നടത്തിയതെന്നാണ് സാക്ഷിയുടെ വിമര്‍ശനം. മാംസാഹാരങ്ങള്‍ കഴിച്ചതിന് ശേഷമുള്ള ദര്‍ശനം ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.