സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും മുഴുവൻ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകും.
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ച് സാലറി ചലഞ്ച് ഏറ്റെടുത്ത് വനിതാ കമ്മീഷൻ. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും മുഴുവൻ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകും. പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവൻ ജീവനക്കാരും സാലറി ചലഞ്ച് ഏറ്റെടുത്തു.
പുതിയ കേരളം നിര്‍മ്മിക്കാന്‍ ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം വച്ച് പത്ത് മാസംകൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കാം എന്ന ആശയം മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിലൂടെ മുന്നോട്ട് വച്ചിരുന്നു. തുടര്‍ന്ന് ഈ ആശയം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും തന്‍റെ ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടില്‍നിന്ന് ഒരു കോടി രൂപയും കേരളത്തിന്‍റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരാണ് സാലറി ചലഞ്ച് ഏറ്റെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി, മുഖ്യമന്ത്രിയുടെ ആശയത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
