പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുക ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോളാണ് ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം പുതിയ കേരളത്തിനായി നല്‍കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. കേരളത്തിലെ ജനങ്ങളെ സഹായിക്കാനുള്ള പണമാണിത്. അതേസമയം അധിക ചെലവ് നിര്‍ത്തലാക്കാനുള്ള നടപടികളും മുഖ്യമന്ത്രി ചെയ്യണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയദുരിതത്തില്‍ തകര്‍ന്ന കേരളത്തെ പുതുക്കി പണിയുക ലക്ഷ്യം മുന്‍നിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോളാണ് ലോകമെമ്പാടുമുള്ള മലയാളികളോട് ഒരു മാസത്തെ ശമ്പളം നവകേരളം നിര്‍മ്മാണത്തിനായി നീക്കിവയ്ക്കാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. മാസത്തിലെ മൂന്ന് ദിവസത്തെ വേതനം തവണകളായി നല്‍കി കൊണ്ട് പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നല്‍കണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്.