Asianet News MalayalamAsianet News Malayalam

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; നിരപരാധിയെന്ന് സല്‍മാന്‍

Salman Khan Pleads Not Guilty in Blackbuck Poaching Case
Author
Mumbai, First Published Jan 27, 2017, 10:54 AM IST

മുംബൈ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നിരപരാധിയാണെന്നു സല്‍മാന്‍ ഖാന്‍ കോടതിയില്‍ മൊഴി നല്‍കി. കേസ് കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു. കൂട്ടുപ്രതികളായ സൈഫ് അലി ഖാന്‍, നീലം, തബു, സൊനാലി ബിന്ദ്ര എന്നിവരും ജോധ്പൂര്‍ കോടതിയിലെത്തി മൊഴി നല്‍കി.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള അഞ്ച് ബോളിവുഡ് താരങ്ങള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ജോധ്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് ഉത്തരവിട്ടിരുന്നു.

സാക്ഷികളുടെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തിലാണ് അഞ്ച് പ്രതികളുടേയും മൊഴി രേഖപ്പെടുത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് ദല്‍പത് സിംഗ് തീരുമാനിച്ചത്. ഇതേത്തുടര്‍ന്നാണ് സല്‍മാന്‍ ഖാനും കൂട്ടുപ്രതികളായ സൈഫ് അലി ഖാന്‍, നീലം, തബു, സൊനാലി ബിന്ദ്രേ എന്നിവരും ജോധ്പൂര്‍ കോടതിയിലെത്തി മൊഴി നല്‍കിയത്.

താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ ഖാന്‍ കോടതിയില്‍ മൊഴി നല്‍കി. സംഭവസമയത്ത് അവിടെയില്ലായിരുന്നുവെന്നും വ്യാജ സാക്ഷിയെയാണ് വനംവകുപ്പു ഹാജരാക്കിയതെന്നും സല്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചു. 1998 ഒക്ടോബര്‍ ഒന്നിന് ഹം സാത് സാത് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സല്‍മാന്‍ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്നാണ് കേസ്. ഫെബ്രുവരി പതിനഞ്ചിനാണ് കേസിന്റെ അടുത്ത വാദം.

Follow Us:
Download App:
  • android
  • ios