കോഴിക്കോട്: സുന്നി ഐക്യത്തിന് ശ്രമിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍. സുന്നി ഐക്യത്തിനുള്ള ശ്രമങ്ങൾ നടത്തും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് വിഷയത്തിൽ കോടതിയെ സമീപിക്കാന്‍ കാന്തപുരം സമസ്ത പണ്ഡിതസഭ തീരുമാനിച്ചാതായും അദ്ദേഹം പറഞ്ഞു.