കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കേണ്ട പരിപാടിയുടെ അടുത്ത് നെയ്യറ്റിൻകര സനൽകുമാർ ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധം. 

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കേണ്ട പരിപാടിയുടെ അടുത്ത് നെയ്യറ്റിൻകര സനൽകുമാർ ആക്ഷൻ കൗൺസിലിന്റെ പ്രതിഷേധം. ബിജെപിയുടെ സമരപന്തലിനും സമീപമായിരുന്നു പ്രതിഷേധം അരങ്ങേറിയത്. തുടര്‍ന്ന് പരിപാടിയില്‍ മന്ത്രി പങ്കെടുത്തില്ല.

സെക്രട്ടറിയേറ്റിനു മുന്നിൽ സമ്പത്ത് എംപിയുടെ ഫണ്ടില്‍ നിന്ന് നിർമ്മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനത്തിനാണ് മന്ത്രി വരേണ്ടിയിരുന്നത്. പരിപാടി നടക്കേണ്ട വേദിക്ക് തൊട്ടുള്ള സമര പന്തലിൽ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. ബിജെപി സമരപ്പന്തലും സമീപത്തുള്ളതിനാല്‍ പ്രശ്നം ഉണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മന്ത്രിയുടെ പിന്മാറ്റം.