Asianet News MalayalamAsianet News Malayalam

സനലിന്‍റെ മരണം: അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

 കൊലകുറ്റത്തിൽ പ്രതിയായ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Sanals death investigation into the crime branch was undermined Ramesh Chennithala
Author
Thiruvananthapuram, First Published Nov 8, 2018, 11:22 AM IST


തിരുവനന്തപുരം: കൊലകുറ്റത്തിൽ പ്രതിയായ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 
സാധാരണ പ്രതിയേ കുറിച്ച് ധാരണയില്ലാതെ തെളിയിക്കാൻ സാധിക്കാതെ കേസ് നീണ്ടുപോകുന്പോഴാണ് കേസ് മറ്റ്ഏജൻസിക്ക് കൈമാറുന്നത്. എന്നാല്‍ ഇവിടെ പ്രതി ഡിവൈഎസ്പി ആണെന്ന കാര്യം വ്യക്തമാണ്. ഇനി അറസ്റ്റ് മാത്രമാണ് നടക്കാനുള്ളത്. ഇത് ഒഴുവാക്കാനും നടപടികൾ വൈകിപ്പിച്ച് പ്രതിയെ രക്ഷിക്കാനുമുള്ള കള്ളകളിയാണ് ഇപ്പോൾ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് പ്രതിയായ കേസ് പോലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതിന് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്യമാണെന്ന കാര്യം വ്യക്തമാണ്. ഇനിയും കാലതാമസം വരുത്തി ഡിവൈഎസ്പിയെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടയിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ കൊണ്ട് പോകുന്നതിന് പകരം പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ചികിത്സ വൈകിപ്പിച്ച സംഭവം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios