സൗദി: സൗദിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ആശുപതികളില്‍ ചികിത്സ തേടിയത് നിരവധി പേര്‍. കിഴക്കന്‍ പ്രവിശ്യയിലെ പതിനഞ്ചിലധികം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 1639 പേര്‍ ചികിത്സ തേടിയെത്തിയതായി പ്രവിശ്യ ആരോഗ്യകാര്യ ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. പൊടിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.
പൊടിക്കാറ്റ് ശ്വസിച്ചതിനെ തുടര്‍ന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് പലരും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയാദിലും ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭപ്പെട്ടിരുന്നു. ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ദമ്മാം കിംഗ് അബ്ദുല്‍ അസീസ് പോർട്ട് ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടതായി തുറമുഖ മേധാവി നഈം ഇബ്രാഹീം അല്‍നഈം അറിയിച്ചു. എന്നാല്‍ പൊടിക്കാറ്റ് വിമാന ഗതാഗതത്തെ ബാധിച്ചതായി ഇതുവരേയും റിപ്പോര്‍ട്ടുകളില്ല.
