കോട്ടയം: ന്യൂസ് 18 ചാനൽ റിപ്പോർട്ടർ സനിൽ ഫിലിപ്പ് അന്തരിച്ചു. 33 വയസ്സായിരുന്നു. മുണ്ടക്കയത്തുണ്ടായ വാഹനാപകടത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. കോട്ടയം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം നാളെ മുണ്ടക്കയത്ത് സംസ്കരിക്കും. ജയ്ഹിന്ദ് ടി വിയിലും റിപ്പോർട്ടർ ചാനലിലും പ്രവർത്തിച്ചിരുന്നു.