'മാനസ പ്ലസ്' എന്നാണ് പുതിയ പദ്ധതിയുടെ പേര്. സർക്കാർ- എയ്ഡഡ് മേഖലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് ആദ്യഘട്ടം
നടപ്പാക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ വിദ്യാഭ്യാസമന്ത്രി പ്രൊ. സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തും
ഹിന്ദുസ്ഥാൻ ലാറ്റക്സും ചേർന്നാണ് മാനസ പ്ലസ് നടപ്പാക്കുന്നത്. 

വെൻഡിംഗ് മെഷീനുകൾക്കൊപ്പം ഇൻസിനേറ്ററുകളും സ്കൂളുകളിൽ സ്ഥാപിക്കും. സ്കൂളുകളിൽ സ്ഥാപിക്കുന്ന വെൻഡിംഗ്
മെഷീനുകളുടെ പ്രവർത്തനം കൃത്യമായ ഇടവേളകിൽ പരിശോധിക്കുമെന്നാണ് ജില്ലാ പഞ്ചായത്ത് നൽകുന്ന വാഗ്ദാനം. അടുത്ത
ഘട്ടത്തില്‍ കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.