തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇവർ പ്രിയപ്പെട്ട ബാലുവിന് പ്രാർത്ഥനകൾ പങ്ക് വച്ചിരിക്കുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ് ബാലഭാസ്കർ. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.
ചെന്നൈ: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ കുടുംബത്തിന് സംഭവിച്ച അപകടവാർത്ത കേട്ട് തകർന്നു പോയി എന്ന് നടി ശോഭനയും ഗായകൻ ശങ്കർ മഹാദേവനും. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇവർ പ്രിയപ്പെട്ട ബാലുവിന് പ്രാർത്ഥനകൾ പങ്ക് വച്ചിരിക്കുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുകയാണ് ബാലഭാസ്കർ. ഭാര്യ ലക്ഷ്മി അപകട നില തരണം ചെയ്തിട്ടുണ്ട്.
''അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന പ്രിയപ്പെട്ട സൂപ്പർ ടാലന്റ്ഡ് ബാലഭാസ്കറിനും ഭാര്യയ്ക്കും മരണപ്പെട്ട അദ്ദേഹത്തിന്റെ കുഞ്ഞിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അവർ രണ്ട് പേരും ഇപ്പോൾ ജീവന് വേണ്ടി മല്ലിടുകയാണ്. മകൾ തേജസ്വിനിയുടെ മരണ വാർത്ത കേട്ടപ്പോൾ ഞാൻ തകർന്നു പോയി.'' ശങ്കർ മഹാദേവൻ തന്റെ ട്വിറ്ററിൽ അക്കൗണ്ടിൽ കുറിച്ചു.
''ബാലഭാസ്കറുടെ മകളുടെ മരണത്തിൽ സഹിക്കാനാകാത്ത ദുഖമുണ്ട്. ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ് അവർക്ക് സംഭവിച്ചിരിക്കുന്നത്. അവർക്കത് അതിജീവിക്കാനുള്ള കരുത്ത് ദൈവം നൽകട്ടെ.'' ശോഭന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
