ബാര്‍ കേസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി ശങ്കര്‍ റെഡ്ഡിക്കെതിരെ കോടതിയെ സമീപിച്ച നവാസ് എന്നയാള്‍ക്കെതിരെതിരെയാണ് ശങ്കര്‍ റെഡ്ഡിയുടെ ആരോപണം. പീഡനക്കേസ് ഉള്‍പ്പെടെ മൂന്നു കേസിലെ പ്രതിയായ നവാസും വിജിലന്‍സിലെ ചില ഉന്നതരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. നവാസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് വിജിലന്‍സ് ആസ്ഥാനത്തുനിന്നും കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് വരാന്‍ കാരണം ഈ കൂട്ടുകെട്ടാണ്. വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയിരുന്നു. വിവരാവകാശ നിയമപ്രകാരം തെറ്റായ വിവരങ്ങളാണ് നവാസിന് വിജിലന്‍സ് ആസ്ഥാനത്തുനിന്നും ലഭിക്കുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ താന്‍ പൂഴ്ത്തിയെന്ന ആരോപണവുമായി വീണ്ടും നവാസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
സോളാര്‍ കമ്മീഷന്റെ പരിഗണനയിലുള്ള വിഷത്തില്‍ ഇടപടെരുതെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പരിഗണിക്കാതെയാണ് തെറ്റായ ഹര്‍ജി കോടതിയെത്തിയിട്ടുള്ളത്. കോടതിയില്‍ മറുപടി നല്‍കുമ്പോള്‍ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കണമെന്നും വസ്തുകള്‍ വളച്ചൊടിക്കരുതെന്നും ജേക്കബ് തോമസിന് നല്‍കിയ കത്തില്‍ ശങ്കര്‍ റെഡ്ഢി പറയുന്നു. നവാസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ട് ഇന്റലിജന്‍സ് എ.ഡി.ജി.പി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിരുന്നു. ഉദ്യോഗസ്ഥരുടെ പേരുകളൊന്നും കത്തിലില്ലെങ്കിലും വിജിലന്‍സിന് ഡയറക്ടറെ ലക്ഷ്യം വച്ചാണ് ശങ്കര്‍ റെഡ്ഡിയുടെ കത്തെന്ന് വ്യക്തമാണ്.
