വിവാദ പ്രസ്താവനയുമായി കേന്ദ്ര സഹമന്ത്രി 

ദില്ലി: കത്വ, ഉന്നാവോ, സൂറത്ത്, ഇന്‍ഡോര്‍.. എന്നിങ്ങനെ പീഡനങ്ങളുടെയും ക്രൂര കൊലപാതകങ്ങളുടെയും നിര നീളുമ്പോള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ലൈംഗികാതിക്രമങ്ങളെ നിസ്സാരവല്‍ക്കരിച്ച് കേന്ദ്ര സഹമന്ത്രി സന്തോഷ് ഗംഗ്‍വാര്‍. 

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത്രയും വലിയ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ഇത്തരം ദുരന്തങ്ങൾ നടക്കുമ്പോൾ വിഷയത്തെ പർവതീകരിക്കരുതെന്നായിരുന്നു സന്തോഷ് ഗംഗ്‍വാറിന്‍റെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. 

" ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്. പക്ഷെ ചിലപ്പോൾ ഇത് തടയാൻ കഴിഞ്ഞു എന്ന് വരില്ല. സർക്കാർ എല്ലായിടത്തും കാർമ്മനിരതമാണ്. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ട്. ഇത്രയും വലിയ ഒരു നാട്ടിൽ ഒന്നോ രണ്ടോ ഇത്തരം ദുരന്തങ്ങൾ നടക്കുമ്പോൾ വിഷയത്തെ ഇത്ര പർവതീകരിക്കരുത് " - സന്തോഷ് ഗംഗ്‍വാര്‍ 

Scroll to load tweet…