ശാരദ ചിട്ടിതട്ടിപ്പ് കേസ്: നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:16 PM IST
sarada chit fund scam cbi files charge sheet against nalini chidambaram
Highlights

2014-ൽ ശാരദ ചിട്ടി തട്ടിപ്പ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയതിന് ശേഷം സമർപ്പിക്കപ്പെടുന്ന ആറാമത്തെ കുറ്റപത്രമാണിത്. 

കൊൽക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസിൽ മുൻ ധനകാര്യ മന്ത്രി പി ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. കൊൽക്കത്തയിലെ ബറസത്ത് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ശാരദ ഗ്രൂപ്പ് ഉടമ സുദിപ്ത സെന്നുമായി നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്ന് സിബിഐ ആരോപിച്ചു. 2010-12 കാലയളവിൽ 1.4 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. 2014 ൽ ശാരദ ചിട്ടി തട്ടിപ്പ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയതിന് ശേഷം സമർപ്പിക്കപ്പെടുന്ന ആറാമത്തെ കുറ്റപത്രമാണിത്. 

loader