തിരുവനന്തപുരം: സോളാര്‍ കേസന്വേഷണത്തില്‍ കള്ളക്കളികള്‍ നടന്നതിന്‍റെ തെളിവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ബംഗലൂരു കോടതി വിധിയെന്ന് പ്രതി സരിത എസ് നായര്‍.
തെളിവില്ലാ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന അമിത ആത്മവിശ്വാസത്തിന് കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്നും സരിത പറഞ്ഞു. കേരളത്തിന് പുറത്ത് വിചാരണ നടന്നത് കൊണ്ട് രാഷ്ട്രീസ്വാധീനം ഉപയോഗിച്ച് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കായില്ലെന്നും സരിത തുറന്നടിച്ചു.
നിയമപോരാട്ടങ്ങള്‍ തുടരാന്‍ വിഎസ് അച്യുതാനന്ദന്‍റെ പിന്തുണ തേടിയാണ് സരിത തലസ്ഥാനത്ത് എത്തിയത്. വി എസിന്‍റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ സരിത എത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് വിഎസ് വിസമ്മതിച്ചു. തുടര്‍ന്ന് വിഎസിന്റെ ഓഫീസില്‍ നിവേനം നല്‍കി സരിത മടങ്ങി.
