സോളാര്‍ കേസില്‍ സരിതയുടെ കത്ത് ഗണേഷ് കുമാര്‍ തിരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തള്ളി സരിത എസ് നായര്‍ കത്തെഴുതിയത് താനാണെന്ന് സരിത പറഞ്ഞു. 

കൊല്ലം:സോളാര്‍ കേസില്‍ സരിതയുടെ കത്ത് ഗണേഷ് കുമാര്‍ തിരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തള്ളി സരിത എസ് നായര്‍. കത്തെഴുതിയത് താനാണെന്ന് സരിത പറഞ്ഞു. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞത്. സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്. 

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നു. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. 

സരിത നായരുടെ കത്ത് തിരുത്തിയത് ഗണേഷ് കുമാറെന്ന് ഉമ്മന്‍ ചാണ്ടി