തിരുവനന്തപുരം: പിണറായി കാബിനറ്റിലേക്കുള്ള ശശീന്ദ്രന്റെ മടക്കത്തിന് കളമൊരുങ്ങി. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരുന്നതിനെ കുറിച്ച് എന്‍സിപി നേതാക്കള്‍ ഇന്ന് ഇടതുമുന്നണി നേതാക്കളുമായി ചര്‍ച്ച ചര്‍ച്ച നടത്തും. പിഎസ് ആന്റണി കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിയും സിപിഐയും പിന്തുണച്ചതോടെയാണ് ശശീന്ദ്രന്റെ മടക്കം ഉറപ്പായത്.
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ ഇന്ന് കോട്ടയത്ത് എല്‍ഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനത്തിനായുള്ള നീക്കങ്ങള്‍ എന്‍സിപി ദേശീയ നേതൃത്വവും സജീവമാക്കി. അതേസമയം, ശശീന്ദ്രനുള്‍പ്പെട്ട കേസ് നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. കോടതിക്ക് പുറത്ത് ഒത്ത് തീര്‍പ്പിന് തയ്യാറാണെന്ന പരാതിക്കാരി അറിയിച്ചെങ്കിലും കോടതിയുടെ നിലപാടാണ് പ്രധാനം.
അതുകൂടി അറിഞ്ഞ ശേഷമായിരിക്കും മന്ത്രിസ്ഥാനത്തില്‍ അന്തിമതീര്‍പ്പ്.എല്‍ഡിഎഫില്‍ ശശീന്ദ്രനായുള്ള നീക്കം മുറുകുമ്പോള്‍ ധാര്‍മ്മിക പ്രശ്നം ഉയര്‍ത്തി പ്രതിപക്ഷം എതിര്‍ക്കുകയാണ്.എല്‍ഡിഎഫ് യോഗം ചേരാനുള്ള തീരുമാനവും കോട്ടയം ചര്‍ച്ചയിലുണ്ടായേക്കും. നാളത്തെ സിപിഎം സെക്രട്ടറിയേറ്റും ശശീന്ദ്രന്റെ തിരിച്ചുവരവ് ചര്‍ച്ചയാകും.
