ഇന്ത്യയിൽ ഹിന്ദുമുസ്‌ലിമിനെയും ഹിന്ദുക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂർ എം.പി.  തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

തിരുവനന്തപുരം: ഇന്ത്യയിൽ ഹിന്ദുമുസ്‌ലിമിനെയും ഹിന്ദുക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആർ.എസ്.എസ്. നടത്തുന്നതെന്ന് ശശി തരൂർ എം.പി. തങ്ങളുടെ മതഭ്രാന്തിനടിമപ്പെട്ടു ജീവിക്കുന്ന ന്യൂനപക്ഷങ്ങൾ മാത്രമുള്ള ഇന്ത്യയെ രൂപപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇന്ത്യയിൽനിന്നു ന്യൂനപക്ഷങ്ങളെ ആട്ടിയോടിക്കാനാകില്ലെന്ന തിരിച്ചറിവിൽനിന്നാണ് ആര്‍എസ്എസ് ഈ ശ്രമം തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.പി.സി.സി. വിചാർവിഭാഗ് ചെങ്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ശശിതരൂര്‍ എംപി. ഹിന്ദുരാഷ്ട്രമാണ് തങ്ങളുടെ ആത്യന്തികലക്ഷ്യമെന്ന് ആർ.എസ്.എസ്. മേധാവി ആവർത്തിക്കുമ്പോൾ അപകടഭീഷണി അധികരിക്കുകയാണെന്നും ശശി തരൂർ പറഞ്ഞു. സംവാദം കഥാകൃത്ത് എസ്.വി.വേണുഗോപൻനായർ ഉദ്ഘാടനം ചെയ്തു.