.മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷയും സര്‍ക്കാര്‍ നല്‍കി. ഇതൊന്നും ശരിയായ കാര്യമല്ല.... തരൂര്‍ പറയുന്നു.  

ദില്ലി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. ദുരന്തവാര്‍ത്ത എല്ലാ ഇന്ത്യക്കാര്‍ക്കും വേദനയുളവാക്കുന്നതാണെന്ന് പറഞ്ഞ തരൂര്‍ ഈ വിവരം പുറത്തു വിടാന്‍ സര്‍ക്കാര്‍ എന്തിനിത്രയും വൈകിയെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. 

ഇവരെല്ലാം എപ്പോള്‍ കൊല്ലപ്പെട്ടു എന്ന കാര്യം സര്‍ക്കാര്‍ പറയണം.മരിച്ചവരുടെ ബന്ധുകള്‍ക്ക് ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷയും സര്‍ക്കാര്‍ നല്‍കി. ഇതൊന്നും ശരിയായ കാര്യമല്ല.... തരൂര്‍ പറയുന്നു.