നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ദില്ലി: കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ വക്കീൽ നോട്ടീസയച്ചു. സുനന്ദ പുഷ്ക്കർ കേസിൽ ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തി എന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം നിരുപാധികം മാപ്പു പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Add Asianetnews as a Preferred Source

