തമിഴ്നാട്ടിലെ നിയുക്തമുഖ്യമന്ത്രി ശശികല നടരാജന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് അനിശ്ചിതത്വത്തിൽ. തമിഴ്നാടിന്‍റെ കൂടി ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസംകേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ മകന്‍റെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത ശേഷം ദില്ലിയിൽ നിന്ന് മുംബൈയ്ക്ക് മടങ്ങി. ഇന്ന് ഗവർണർ ചെന്നൈയിലെത്തില്ലെന്നാണ് സൂചന.
ശശികലക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഗവർണർ നിയമോപദേശം തേടിയെന്നാണ് സൂചന. അടുത്തയാഴ്ച വരാനിരിയ്ക്കുന്ന സ്വത്തുകേസിൽ വിധി എതിരായാൽ ശശികലയ്ക്ക് സ്ഥാനമൊഴിയേണ്ടി വരും. അങ്ങനെയെങ്കിൽ ഭരണപ്രതിസന്ധി ഉണ്ടാവാനുളള സാഹചര്യമുണ്ട്. അനിശ്ചിതത്വത്തിനു പിന്നിൽ കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയ നീക്കങ്ങളാണെന്നും സൂചനയുണ്ട്. എങ്കിലും മദ്രാസ് സർവകലാശാലയുടെ സെന്‍റിനറി ഹാളിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
