ചെന്നൈ: പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ശശികല. മുഖ്യമന്ത്രിയാകാന്‍ തന്നോട് പനീര്‍ശെല്‍വം അടക്കമുള്ളവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. താന്‍ പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവയ്പ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ശശികല, പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പറഞ്ഞു. പനീര്‍ശെല്‍വം ഇത്രയുംകാലം മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന് ശശികല ചോദിച്ചു. കഴിഞ്ഞദിവസം എം.എല്‍.എമാരുടെ യോഗം വിളിച്ചത് താനല്ല. പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും പാര്‍ട്ടിയെ തകര്‍ക്കാന്‍ ഡി.എം.കെ ശ്രമിക്കുകയാണെന്നും ശശികല ആരോപിച്ചു.