ശശികല നടരാജന്‍ തമിഴ്നാട് മുഖ്യമന്ത്രിയാകും. അണ്ണാ ഡിഎംകെയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുത്തു. യോഗത്തില്‍ പനീര്‍ശെല്‍വമാണ് ശശികലയുടെ പേര് നിര്‍ദേശിച്ചത്.
പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ശശികലയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജയലളിതയുടെ ആശയങ്ങൾ പിന്തുടരുമെന്ന് നിയുക്ത മുഖ്യമന്ത്രി ശശികല പറഞ്ഞു. ജനക്ഷേമം മുന്നിൽകണ്ട് പ്രവർത്തിക്കുമെന്നും ശശികല പറഞ്ഞു.
