കൊച്ചി: എഴുത്തുകാരെ ഭീഷണിപ്പെടുത്തി ഹിന്ദുഐക്യവേദി നേതാവ് ശശികല. മതേതരവാദികളായ എഴുത്തുക്കാര്‍ ആയുസ്സിന് വേണ്ടി മൃത്യുഞ്ജയഹോമം കഴിപ്പിച്ചാല്‍ നല്ലത് ഇല്ലെങ്കില്‍ ഗൗരി ലങ്കേഷിന്‍റെ ഗതിവരുമെന്നും ശശികല ഭീഷണിമുഴക്കി. പറവൂരില്‍ പൊതുയോഗത്തിലായിരുന്നു ശശികലയുടെ വിദ്വേഷപ്രസംഗം.

"ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുളളത്, മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യഞ്ജയഹോമം നടത്തിക്കോളിന്‍ എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യഞ്ജയഹോമം അടുത്തുളള ശിവക്ഷ്രേത്തിലെങ്ങാനും പോയി കഴിച്ചോളിന്‍ അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം." എന്നിങ്ങനെയായിരുന്നു ശശികലയുടെ ഭീഷണിപ്രസംഗം. 

പ്രസംഗത്തിന്‍റെ പൂര്‍ണരൂപം പരിശോധിച്ചുവരുകയാണെന്ന് പറവൂര്‍ പൊലീസ് വ്യക്തമാക്കി. അതേസമയം ശശികലക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി.