ഡെപ്യുട്ടേഷനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെയും സൗദിവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തും. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു നിശ്ചിത കാലത്തേയ്‍ക്കു പൂര്‍ണമായി ഒഴിവാക്കുന്ന ജീവനക്കാരനെ സ്വകാര്യ സ്ഥാപനത്തില്‍ നിയമിക്കുന്നതോടെ നിതാഖാതില്‍ പൂര്‍ണ സ്വദേശിയായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
നിതാഖാത് വ്യവസ്ഥ പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ സുരക്ഷിത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനു മതിയായ സ്വദേശികളെ കിട്ടാതെ വരുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നു സ്വദേശി ജീവനക്കാരെ നിശ്ചിത കാലത്തേക്കു ഡെപ്യുട്ടേഷനില്‍ സ്വീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ തൊഴില്‍ മന്ത്രി ഡോ.മുഫ് രിജ് അല്‍ ഹുഖ്ബാനി ഉത്തരവിട്ടു.
ഡെപ്യുട്ടേഷനില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരെ സ്വദേശി ജീവനക്കാര്‍എന്നവണ്ണം നിതാഖാത്തില്‍ കണക്കാക്കുന്നതിനു അവര്‍ മുഴുവന്‍ സമയ അടിസ്ഥാനത്തിലായിരിക്കണം ജോലി ചെയ്യുന്നതെന്നും തൊഴില്‍ കരാര്‍ ഒപ്പുവെച്ചിരിക്കണം എന്നും നിര്‍ബന്ധമുണ്ട്.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നു നിശ്ചിത കാലത്തേക്കു പൂര്‍ണമായി ഒഴിവാകുന്ന ജീവനക്കാരനെ സ്വകാര്യ സ്ഥാപനത്തില്‍ നിയമിക്കുന്നതോടെ നിതാഖാതില്‍ പൂര്‍ണ സ്വദേശിയായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
ഇത്തരത്തില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നുമല്ലാം ജീവനക്കാരെ സ്വീകരിച്ച് സ്വകാര്യ സ്ഥാപനത്തിനു നിതാഖാതില്‍ സുരക്ഷിത വിഭാഗത്തിലേക്കു മാറാന്‍ കഴിയുമെന്ന് തൊഴില്‍ മന്ത്രലായ അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഖത്താന്‍ അറിയിച്ചു.
