സൗദിയിലെ സ്വകാര്യമേഖലയില്‍ കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത് 35000 നിയമ ലംഘനങ്ങള്‍. സൗദിയിലെ വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ടു ലക്ഷത്തോളം പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ കാര്യ മേഘലയില്‍ കഴിഞ്ഞ വര്‍ഷം തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 35000 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാതി മന്ത്രാലയം അറിയിച്ചു.

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 14000 സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ കംപ്യൂട്ടര്‍ സേവനം റദ്ദു ചെയ്തതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് അബ്ദുല്ലാ അല്‍ ഉവൈദി വ്യക്തമാക്കി.

പരിശോധനയില്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങളെ കുറിച്ചും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി അതാത് മേഖലകളില്ലുള്ള പ്രത്യേക സമിതികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.


സൗദിയിലെ വിവിധ പട്ടങ്ങളിലും ഗ്രാമങ്ങളിലുമായി രണ്ടു ലക്ഷത്തോളം പരിശോധനകളാണ് നടത്തിയതെന്ന് ഡോ ഫഹദ് അബ്ദുല്ലാ അല്‍ ഉവൈദി പറഞ്ഞു.

മന്ത്രാലയത്തിന്റെ ഉത്തരവുകള്‍ നടപ്പിലാക്കുന്നതിനും തൊഴിലുമകളെ നിയമ വിധേയമായി പ്രവര്‍ത്തിപ്പിക്കുന്നതിനും ഇതു വഴി തൊഴില്‍മേഘല നിയമപരമാക്കുകയുമാണ് പരിശോധനകള്‍ കൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്.

നിയമം ലംഘനം നടത്തുന്നവര്‍ തൊഴിലാളികളായാലും തൊഴിലുടമകളായാലും ശിക്ഷാ നടപടികള്‍ക്കു വിധേയമാവേണ്ടി വരുമെന്നു മന്ത്രാലയം അറിയിച്ചു.