വിദേശികള്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം ഇതുണ്ടാക്കും
ദമാം: സൗദിയില് സ്പോണ്സറുമായുള്ള തൊഴില് കരാര് അവസാനിച്ചാല് വിദേശികള്ക്ക് മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്കുന്ന നിയമ ഭേദഗതിക്കായി തൊഴില് മന്ത്രാലയം. ഇതുസംബന്ധമായ ഭേദഗതി തൊഴില് നിയമത്തില് കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മന്ത്രാലയം അണ്ടര് സെക്രട്ടറി അഹമദ് ഖത്താന് പറഞ്ഞു.
വിദഗ്ദരായ വിദേശ തൊഴിലാളികള്ക്ക് മെച്ചപ്പെട്ട ജോലി കണ്ടെത്താന് ഈ നിയമം സഹായിക്കുന്നതോടൊപ്പം തൊഴില് വിപണിയില് കൂടുതല് ഉണര്വ് ഉണ്ടാകും. കഴിവ് കുറഞ്ഞ തൊഴിലാളികള് വിപണിയില് നിന്ന് പിന്വലിയാനും ഇത് സഹായിക്കുമെന്ന് അഹമദ് ഖത്താന് പറഞ്ഞു. മലയാളികള് ഉള്പ്പെടെ ലക്ഷക്കണക്കിന് വിദേശികള്ക്ക് ഇത് ആശ്വാസമാകും.
എന്നാല് നിലവിലുള്ള സ്പോണ്സര്ഷിപ്പ് നിലനിര്ത്തിയാണോ പുതിയ ജോലിക്ക് അവസരം നല്കുന്നത് എന്ന് വ്യക്തമല്ല. ഇതുസംബന്ധമായ കൂടുതല് വിശദാംശങ്ങള് താമസിയാതെ പുറത്ത് വിടും. വിദേശികള്ക്ക് താല്പര്യമുള്ള സ്ഥാപനങ്ങളിലേക്ക് ജോലി മാറാനുള്ള അവസരം നല്കുന്നത് തൊഴില് രംഗത്ത് പ്രയാസം അനുഭവിക്കുന്നവര്ക്കും മെച്ചപ്പെട്ട ജോലി അന്വേഷിക്കുന്നവര്ക്കും അനുഗ്രഹമാകും.
തൊഴില് കരാര് അവസാനിച്ചാലും നിലവിലുള്ള സ്പോണ്സര് അനുവദിച്ചില്ലെങ്കിലും, ചില തസ്തികകളില് ജോലി ചെയ്യുന്നവര്ക്കും ഇപ്പോള് വേറെ സ്ഥാപനങ്ങളില് ജോലി ചെയ്യാന് നിയമം അനുവദിക്കുന്നില്ല.
