തിങ്കളാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

ജിദ്ദ: വനിതകള്‍ക്ക് കൂടുതല്‍ മേഖലകളില്‍ അവസരങ്ങളൊരുക്കുന്നതിന് പിന്നാലെ സൗദിയില്‍ ഇനി വനിതാ മന്ത്രിയും. തമാദര്‍ ബിന്‍ യൂസുഫ് അല്‍ റമയെ രാജ്യത്ത ആദ്യ വനിതാ മന്ത്രിയായി സല്‍മാന്‍ രാജാവ് നിയമിച്ചു. തൊഴില്‍, സാമൂഹിക വികസന ചുമതലകളാണ് തമാദര്‍ ബിന്‍ യൂസുഫിന് നല്‍കിയിരിക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ചയാണ് സല്‍മാന്‍ രാജാവിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്. സൗദി പ്രതിരോധന മന്ത്രാലയത്തിന്റെ വികസന പദ്ധതികളും ഇതോടൊപ്പം പ്രഖ്യാപിച്ചു. മന്ത്രാലയത്തിലെ നയം, പദ്ധതികള്‍, സംഘടനാ രീതി, മാനവ വിഭവ ശേഷി വികസനം തുടങ്ങിയ വിവിധ മേഖലകളിലെ പരിഷ്കരണമാണ് സൗദി ലക്ഷ്യമിടുന്നത്. സൈനിക മേധാവിയെയും കര, വ്യോമ സേനാ അധ്യക്ഷന്‍മാരെയും മാറ്റിയിട്ടുണ്ട്.