Asianet News MalayalamAsianet News Malayalam

സൈനിക വ്യവസായ പദ്ധതിക്കായി സൗദി കരാര്‍ ഒപ്പിട്ടു

  • സൈനിക വ്യവസായ പദ്ധതിക്കായി സൗദി കരാര്‍ ഒപ്പിട്ടു
Saudi Arabia

റിയാദ്: സൈനിക വ്യവസായ പദ്ധതിക്കായി ബോയിങ് കമ്പനിയുമായി സൗദി അറേബ്യ കരാറിൽ ഒപ്പിട്ടു. സാങ്കേതിക വിദ്യ കൈമാറ്റത്തിനും പ്രതിരോധ മേഖലക്ക് ആവശ്യമായ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനുമാണ് കരാർ.

2030 ഓടെ സൈനിക മേഖലയിൽ ചിലവഴിക്കുന്ന തുകയുടെ 50 ശതമാനം സൗദിയിൽ തന്നെ ചിലവഴിക്കുന്നതിനു ലക്ഷ്യമിടുന്നതായി കിരീടാവകാശിയും പ്രതോരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരത്തെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദി അറേബ്യൻ മിലിറ്ററി ഇൻഡസ്ട്രീസ് കമ്പനിയും അമേരിക്കയിലെ ബോയിങ് കമ്പനിയുമായി കരാർ ഒപ്പുവെച്ചത്. 
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൈനിക വ്യവസായ മേഖല സ്വദേശിവൽക്കരിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യ ഫലമാണ് പുതിയ കരാർ.

യുദ്ധ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അറ്റകുറ്റപണിയുടെ 55 ശതമാനത്തിലധികം സ്വദേശിവൽക്കരിക്കുന്നതിനാണ് പദ്ധതി. 
സൈനിക പർച്ചേസിങ്ങിൽ പ്രാദേശിക വിപണിയുടെ വിഹിതം 2030 ഓടെ 50 ശതമാനമായി ഉയർത്തുന്നതിനും വിഷൻ 2030 ലക്ഷ്യമിടുന്നു. 

Follow Us:
Download App:
  • android
  • ios