റിയാദ്: സൗദിലെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 70 ശതമാനവും വിദേശികളാണെന്ന് സൗദി അറേബിയ തൊഴില്‍ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യാക്കാരുടെ സാനിദ്ധ്യം 20 ശതമാനമാണ് രാജ്യത്തെ എഴുപത് ശതമാനം മാത്രമാണെന്നും റിപ്പോട്ട് വ്യക്തമാക്കുന്നു.
സൗദിയിലെ ഭൂരിപക്ഷം തൊഴിലുകളിലും വിദേശികളുടെ ആധിപത്യമാണ് പ്രകടമാവുന്നതെന്നു തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ കാര്‍ഷിക മേഖലയില്‍ 70 ശതമാനം ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത് വിദേശികളാണ്. കെട്ടിട നിര്‍മാണ മേഖലയില്‍ 68 ശതമാനംവും ഇതര സമൂഹ്യസേവന മേഘലയിലെ ജോലികളില് 63 ശതമാനവും കയ്യടക്കിയിരിക്കുന്നത് വിദേശികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കിഴക്കന്‍ പ്രവിശ്യയില്‍ സ്വകാര്യ മേഘലയിലെ വിദേശികളില്‍ 26 ശതമാനം ജോലിക്കാരും ഇന്ത്യക്കാരാണ്. വിദ്യഭ്യാസ ആരോഗ്യ മേഘലകളിലെല്ലാം വിദേശികളുടെ അധിപത്യമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വളരെ കുറച്ചു മേഖലയില്‍ മാത്രമാണ് സ്വദേശികളുടെ ആധിപത്യമുള്ളത്. ഇതില്‍ പ്രധാനപ്പെട്ടത് ഊര്‍ജ്ജമേഖലയാണ്.
ഊര്‍ജ്ജ മേഖലയില്‍ 77.7ശതമാനവും സ്വദേശികളാണ്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ 48 ശതമാനമാണ് സ്വദേശികളുടെ ആനുപാതം.
കിഴക്കന്‍ പ്രവിശ്യയിലാണ് സ്വകാര്യമേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. തൊഴില്‍ വിപണിയെ കുറിച്ച് വിശദമായ പഠനം നടത്താനുള്ള ഭരണാധികാരി സല്‍മാന്രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പഠനം നടത്തിയത്. എന്നാല്‍ പഠന റിപ്പോര്‍ട്ടിന്റെ പൂര്‍ണ വിവരങ്ങള്‍ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.
