റിയാദ്: സൗദിയിൽ പൊതു സേവനങ്ങളുടെ ബിൽ വിതരണ തീയതി ഏകീകരിച്ചു. ജലവും വൈദ്യുതിയുടെയും അടക്കം എല്ലാ സേവനങ്ങളുടെയും ബില്ലുകൾ വിതരണം ചെയ്യുന്ന തീയതി ഏകീകരിക്കാൻ സൽമാൻ രാജാവാണ് നിർദ്ദേശം നൽകിയത്.
എല്ലാമാസവും 28 നു ബില്ലുകൾ വിതരണം ചെയ്യാനാണ് നിർദ്ദേശം. ഈ മാസം 28 മുതൽ ഇത് നിലവിൽ വരും. ഇതിനോടൊപ്പം വൈദ്യതി ബില്‍ നൽകുന്ന രീതിയും പരിഷ്‌കരിക്കുന്നു. നിലവില്‍ നൽകുന്ന വൈദ്യതി ബില്‍ നിര്‍ത്തലാക്കി പകരം ഇലക്ട്രോണിക് ബില്‍ ഏര്‍പ്പെടുത്തുമെന്ന് വൈദ്യതി വിതരണ കമ്പനിയായ സ്കീക്കോ അറിയിച്ചു.
വരിക്കാരുടെ ഫോണുകളിലും ഈമെയിലിലും ഇനിമുതൽ വൈദ്യതി ബില്‍ ലഭ്യമാവും. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടെപ്പം നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകകൂടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് സികീകോ സേവന വിഭാഗം മേധാവി അറിയിച്ചു.
മുഴുവൻ സർക്കാർ ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വേതനം വിതരണം ചെയ്യുന്ന തീയതിയും ഏകീകരിക്കാൻ സൽമാൻ രാജാവ് നേരത്തെ ഉത്തരവിട്ടിരുന്നു.
എല്ലാ മാസവും 27 നു സർക്കാർ ജീവനക്കാരുടെ വേതനം വിതരണം ചെയ്യാനാണ് രാജാവ് ഉത്തരവിട്ടത്.
