ദോഹ: യോഗയെ ഔദ്യോഗിക തലത്തില്‍ അംഗീകരിച്ചുകൊണ്ട് സൗദി അറേബ്യ. സൗദിയിലെ വ്യവസായ-വാണിജ്യ മന്ത്രാലയമാണ് യോഗയെ ഈ ആഴ്ച അംഗീകരിച്ചുകൊണ്ട് യോഗ പഠിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നല്‍കാനും തീരുമാനമായത്. ഇതുസംബന്ധിച്ച് സൗദി അറേബ്യയിലെ ആദ്യത്തെ യോഗാധ്യാപകന്‍ ക്യാന്‍സറിനെ അതിജീവിച്ച ആളുകൂടിയായ നൗഫ് മര്‍വായി സൗദി അറേബ്യ യോഗയെ കായിക ഇനമാക്കി അംഗീകരിച്ച കാര്യം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടമുണ്ട്.
നവംബര്‍ 12 നാണ് ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് നൗഫ് പോസ്റ്റ് ചെയ്തത്. യോഗ അര്‍ത്ഥമാക്കുന്നത് കൂടിച്ചേരല്‍ ആണ്. ഒരു മനുഷ്യനുള്ളില്‍ തന്നെ മനസും ശരീരവും, വികാരങ്ങളും എല്ലാമായുള്ള കൂടിച്ചേരല്‍. ആ കൂടിച്ചേരല്‍ സൗദിയുടെ തീരത്തേയ്ക്കും എത്തിയെന്നും നൗഫ് പറയുന്നു. യോഗയെ കായിക ഇനമായി അംഗീകരിച്ച നിലപാടിനെ യോഗ ഗുരു റാദേവ് അഭിനന്ദിച്ചു. ചരിത്രപരമായ നീക്കമെന്നാണ് ഗുരു റാംദേവ് പ്രശംസിച്ചത്.
