റിയാദ്: സൗദിയില്‍ ടാക്സി സേവനത്തിനു സന്നദ്ധരായി നൂറുകണക്കിന് സ്വദേശി വനിതകള്‍ രംഗത്തെത്തി. സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വന്നു ഒരുമാസം അടുക്കാറാകുമ്പോള്‍ നൂറുകണക്കിന് സ്വദേശി വനിതകലാണ് ടാക്സി സേവനം നടത്തുന്നതിനു തയ്യാറായി മുന്നോട്ട് വന്നതെന്നു പ്രമുഖ പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കരീം, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികളുമായാണ് സൗദി വനിതകള്‍ കരാറിലെത്തിയിരിക്കുന്നത്. ഒരുലക്ഷം വനിതകള്‍ക്ക് ടാക്സി സേവനമേഖലയില്‍ ലൈസന്‍സ് നല്‍കാനാണ് പദ്ദതിയെന്നു കരീം കമ്പനിയുടെ പബ്ലിക് റിലേഷന്‍ മേധാവി മുര്‍തദാ അലവി പറഞ്ഞു. ഇതിനായി സൗദി വനിതകള്‍ക്ക് പരിശീലനം തുടങ്ങികഴിഞ്ഞതായും അലവി പറഞ്ഞു.
അതേസമയം വനിതകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതിനു ഡ്രൈവിംഗ് സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ിദ്ദ യിലെ കിംഗ് അബ്ദുല്‍ അസീസ് യൂണി വേഴ്സിറ്റിയുടെ കീഴിലും റിയാദില്‍ നൂറാ യുണിവേഴ്സിറ്റിയുടെ കീഴിലും ദമ്മാമില്‍ ഇമാം അബ്ദുല്‍ റഹ് മാന്‍ യുണിവേഴ്സിറ്റിയുടെ കീഴിലുമാണ് ആദ്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുക.
