Asianet News MalayalamAsianet News Malayalam

സൗദിവല്‍ക്കരണം: മൊബൈല്‍ കടകളില്‍ പരിശോധന തുടരുന്നു

saudi continues mobile store inspection
Author
First Published Jun 23, 2016, 7:08 PM IST

മൊബൈല്‍ ഫോണ്‍ വിപണന മേഘലയില്‍ ആദ്യ ഘട്ട സ്വദേശി വത്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ശക്തമായ പരിശോധനയാണ് ഈ മേഖലയില്‍ നടക്കുന്നത്. റമദാന്‍ ഒന്നു മുതലുള്ള ആദ്യ മൂന്നു മാസത്തിനകം 50 ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണമെന്നാണ് ഉത്തരവ്. ഇതിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയില്‍ മൊബൈല്‍ ഫോണ്‍ വിപണനകേന്ദ്രങ്ങളില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 203 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാതായി പ്രവിശ്യാ തൊഴില്‍ കാര്യാലയം വ്യക്തമാക്കി. 834 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. അല്‍ കോബാറില്‍ 133 കടകളില്‍ നടത്തിയ പരിശോധനകളില്‍ 67 സ്വദേശികളേയും 97വിദേശികളേയും ഈ മേഖലയില്‍ കണ്ടെത്തി. 35 നിയമ ലംഘനങ്ങളും ഇവിടെ റി്‌പ്പോര്‍ട്ട് ചെയ്തു.

ജുബൈലില്‍ 93 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 119 സ്വദേശികളേയും 124വിദേശികളേയും കണ്ടെത്തി.ദമ്മാമില്‍ 292 ഷോപ്പുകളില്‍ നടത്തിയ പരിശോധനകളില്‍ 257 സ്വദേശികളേയും 305വിദേശികളേയുമാണ് കണ്ടെത്തിയത്. ദമ്മാമില്‍ വനിതാ ഉദ്യോഗസ്ഥര്‍ 24 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അതേസമയം ഖതീഫ് മേഖലകളിലെ മൊബൈല്‍ ഫോണ്‍ വിപണനകേന്ദ്രങ്ങളില്‍ വിദേശികള്‍ വളരെ കുറവാണെന്നു പരിശോധനയില്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Follow Us:
Download App:
  • android
  • ios