സൗദി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക പരസ്യ വീഡിയോയിൽ മലയാളവും
റിയാദ്: സൗദി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ പ്രഖ്യാപിക്കുന്ന ഔദ്യോഗിക പരസ്യ വീഡിയോയിൽ മലയാളവും. മണിക്കൂറുകൾക്കകം വൈറലായ വീഡിയോ ലക്ഷക്കണക്കിന് ആളികളാണ് ഇതിനകം സമഹമീധ്യമങ്ങളിലൂടെ കണ്ടത്. ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വീഡിയോ പുറത്തിറങ്ങിയത്.
ഓരോ ടീം അംഗത്തിന്റെയും പേര് വിവിധ രീതികളിലാണ് വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നത്. കുശലം പറഞ്ഞിരിക്കുന്ന സ്വദേശികളിൽ ഒരാൾക്ക് വരുന്ന ഫോൺ കോളിലാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് വിവിധ ആളുകൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ വെച്ച് ഓരോ കളിക്കാരുടെയും പേര് വെളിപ്പെടുത്തുകയാണ്. ഏറ്റവും ഒടുവിൽ മലയാളത്തിലാണ് അവസാന ടീം അംഗത്തിന്റെ പേര് പറയുന്നത്.
രണ്ടു മിനിട്ടു 53 സെക്കൻഡു ദൈർഖ്യമുള്ള വീഡിയോ സൗദിയുടെ സംസ്കാരവും ഫുട്ബാളിനോടുള്ള ആവേശവും വ്യക്തമാക്കുന്നതാണ്. സൗദി ഫുട്ബാൾ ഫെഡറേഷൻ,ജനറൽ സ്പോർട്സ് അതോറിറ്റി,മിനിസ്ട്രി ഓഫ് മീഡിയ എന്നിവ സംയുക്തമായാണ് വീഡിയോ പുറത്തിറക്കിയത്.
