റിയാദ്: സൗദിയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ 19,304 ഇഖാമ തൊഴില്‍ നിയമ ലംഘകരെ നാടു കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്കു ജോലി, താമസ സൗകര്യം ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ പിഴയും 6 മാസം വരെ തടവും ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ എട്ടു മാസത്തിനിടെ ജിദ്ദ ഉള്‍പ്പെട്ട മക്ക പ്രവിശ്യയിലാണ് ഏറ്റവും കുടുതല്‍ നിയമ ലംഘകരെ നാടുകടത്തിയത്. എട്ടു മാസത്തിനിടെ 19304 ഇഖാമ തൊഴില്‍ നിയമ ലംഘകരെയാണ് സൗദിയില്‍ നാടുകടത്തിയത്. വിവിധ തര്‍ഹീലുകളില്‍ കഴിയുന്ന 11892 നിയമ ലംഘകരെ നാടു കടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ഇഖാമ തൊഴില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടര്‍ന്നു കൊണ്ടിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകര്‍ക്കു ജോലി, താമസ സൗകര്യം ഉള്‍പ്പെടെ മറ്റു സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്കു ഒരു ലക്ഷം റിയാല്‍ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒളിച്ചോടുന്ന വീട്ടു ജോലിക്കാരെ ജോലിക്കുവെക്കുന്നവര്‍ക്കു സമാനമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം ആവവര്‍ത്തിച്ചു വ്യക്തമാക്കി.

അതേസമയം ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കു മൂന്ന് വര്‍ഷത്തേക്കു സൗദിയില്‍ പ്രവേശിക്കുന്നതിനു നിരോധനമേര്‍പ്പെടുത്തുമെന്ന് സൗദി ജവാസാത് അറിയിച്ചു.